കൊല്ലം: ദേശീയ പാത 47-ല്‍ കൊല്ലം നഗരത്തിലെ ഇരുമ്പുപാലത്തിന് സമാന്തരമായി പുതിയതായി നിര്‍മ്മിച്ച പാലത്തിന്റെ ഉദ്ഘാടനം 24ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിക്കും.
സമ്മേളനം തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനംചെയ്യും. കെ.എന്‍.ബാലഗോപാല്‍ എം.പിയും പി.കെ.ഗുരുദാസന് എംഎല്‍എയും മുഖ്യാതിഥികളായിരിക്കും.
മേയര്‍ ഹണി ബഞ്ചമിന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹന്, മുന്‍ എം.പിമാരായ എന്‍. പീതാംബരക്കുറുപ്പ്, കോര്പ്പറേഷന് കൗണ്‍സിലര്‍ ജി.ആനന്ദന്, പി.രാജേന്ദ്രന്, എ.യൂനുസ്കുഞ്ഞ്, പ്രസന്ന ഏണസ്റ്റ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: