കൊല്ലം: മിനിമോള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് ഡോ. ഗോകുലം ഗോപകുമാര്‍ രചിച്ച കുട്ടികളുടെ ശങ്കരന് എന്ന പുസ്തകത്തിന്റെ പ്രകാശനം സെപ്തംബര്‍ ഒന്നിന് രാവിലെ 10ന് പുത്തൂര്‍ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്കൂളില്‍ മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും.
പുസ്തകം പിന്നോക്ക വികസന കോര്പ്പറേഷന് ചെയര്മാന് മോഹന്‍ശങ്കര്‍ ഏറ്റുവാങ്ങും. മുന്‍മുഖ്യമന്ത്രിയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതാവുമായിരുന്ന ആര്.ശങ്കറിന്റെ ജീവിതകഥയാണ് ഇതിവൃത്തമെന്ന് ഗോകുലം ഗോപകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പരിപാടിയില്‍ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യാതിഥിയാകും. കൊടിക്കുന്നില്‍ സുരേഷ് എംപി, കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ, എം. ലിജു, വി. സത്യശീലന്, വി.എന്‍.ഭട്ടതിരി എന്നിവര്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ എച്ച്.ജയന്, പി.ഒ.മാത്യൂസ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: