തിരുവനന്തപുരം: ന്യൂജനറേഷന് സിനിമകള്‍ക്കെതിരേ വിമര്‍ശനവുമായി വീണ്ടും ഡിജിപി ടിപി സെന്‍കുമാര്‍. ന്യൂജനറേഷന് സിനിമകള്‍ സ്ത്രീവിരുദ്ധമാണന്ന് സെന്‍കുമാര്‍ പറഞ്ഞു.
ന്യൂജനറേഷന് സിനിമകളില്‍ സ്ത്രീകളെ മോശമാക്കി കാണിക്കുന്നു. മദ്യത്തിനും ലഹരിമരുന്നിനും പ്രാമുഖ്യവും നല്കുന്നു.
കുമിളകളുടെ ആയുസ്സ് മാത്രമാണ് ഈ പ്രമേയങ്ങള്‍ക്കുള്ളത്. ഇത്തരം സിനിമകള്‍ സമൂഹം എങ്ങനെ സഹിക്കുന്നുവെന്നും ഡിജിപി ചോദിച്ചു.
തിരുവനന്തപുരം ഗവ. കോളജ് ഓഫ് എന്‍ജിനീയറിങ് (സിഇടി) ക്യാംപസില്‍ ജീപ്പിടിച്ചു വിദ്യാര്‍ഥിനി മരിച്ച സംഭവത്തിനു പിന്നില്‍ ‘പ്രേമം’ പോലുള്ള സിനിമകളുടെ സ്വാധീനമുണ്ടെന്നു കഴിഞ്ഞ ദിവസം സെന്‍കുമാര്‍ പറഞ്ഞിരുന്നു.
നേരത്തെ ദൃശ്യം സിനിമ പുറത്തിറങ്ങിയപ്പോഴും ഡിജിപി വിമര്‍ശിച്ചിട്ടുണ്ട്. സിനിമയിലെ ബ്ലാക്ക്മെയില്‍ രംഗവും തുടര്‍ന്നുള്ള സംഭവവും തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: