ചേര്‍ത്തല: കേരളാ സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘിന്റെ ജില്ലാ സമ്മേളനം സെപ്തംബര്‍ 12ന് വുഡ്ലാന്റ്സ് ഓഡിറ്റോറിയത്തില്‍ നടക്കും. സമ്മേളനത്തിന്റെ നടത്തിപ്പിനായി ചേര്‍ന്ന സ്വാഗതസംഘരൂപീകരണ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആര്. ബാലചന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. മണിയന് ജോത്സ്യര് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി എന്‍. ചന്ദ്രന് നെടുമ്പ്രക്കാട്, ബിഎംഎസ് ചേര്‍ത്തല മേഖലാ പ്രസിഡന്റ് ടി.ജി. മുരളീധരന്, കര്‍ഷകമോര്‍ച്ചാ സെക്രട്ടറി കെ.ആര്. മോഹന്‍ദാസ്, ഭാരതീയ വിചാരകേന്ദ്രം ട്രഷറര്‍ ജി. കൃഷ്ണപ്രസാദ്, കെ.കെ. പുരുഷന്, എസ്. മുരളീധരന് എന്നിവര്‍ സംസാരിച്ചു.
പി.ആര്. ബാലചന്ദ്രന് ചെയര്‍മാനും, എന്‍. ചന്ദ്രന് നെടുമ്പ്രക്കാട് ജനറല്‍ കണ്‍വീനറുമായുള്ള ഇരുപത്തിയഞ്ചംഗ സ്വാഗതസംഘം കമ്മറ്റിയും രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: