ചെങ്ങന്നൂര്‍: പഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്യാനുള്ള പദ്ധതി അട്ടിമറിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ശ്രമം ബിജെപി സമരത്തോടെ പൊളിഞ്ഞു. ബിജെപി പഞ്ചായത്ത് അംഗങ്ങളായ സതീഷ് ചെറുവല്ലൂര്‍, സുജിത മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് ഉപരോധം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ഇന്നലെ 22 വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു.
പട്ടികജാതി ഫണ്ട് അട്ടിമറിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബിജെപി തുടര്‍ സമരങ്ങള്‍ പ്രഖ്യാപിക്കുകയും കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഇന്നലെ ആദ്യഘട്ടം സൈക്കിള്‍ വിതരണം ചെയ്തത്. പട്ടികജാതിക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും നല്‍കുന്നതുവരെ ശക്തമായ സമരങ്ങള്‍ നടത്തുമെന്ന് സതീഷ് ചെറുവല്ലൂര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: