പതിനാറുകാരിയെ പീഡിപ്പിച്ച മദ്ധ്യവയസ്‌കന്‍ പിടിയില്‍

Sunday 23 August 2015 8:48 pm IST

നെടുങ്കണ്ടം : അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പതിനാറുകാരിയെ പീഡിപ്പിച്ച മദ്ധ്യവയസ്‌കന്‍ പിടിയില്‍. അന്യാര്‍തൊളു ഇടത്താമേട് കന്നിപ്ലാക്കല്‍ മോഹനപിള്ള (55) ആണ് പിടിയിലായത്. സമീപവാസിയായ പെണ്‍കുട്ടിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയും കുട്ടിയെ അശ്ലീല ചിത്രങ്ങള്‍ കാണിച്ചുമാണ് പീഡിപ്പിച്ചത്. സമീപവാസിയുടെ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്താവുന്നത്. 26 വയസുള്ള മകന്റെ പിതാവാണ് പ്രതി. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നെടുങ്കണ്ടം സിഐ എന്‍. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.