ചതയദിനാഘോഷം

Sunday 23 August 2015 11:00 pm IST

കടുത്തുരുത്തി: എസ്എന്‍ഡിപി മാന്നാര്‍ 2485-ാം നമ്പര്‍ ശാഖായോഗത്തിന്റെ ആഭിമുഖ്യത്തില്‍ ചതയദിനാഘോഷം നടത്തും. മാന്നാര്‍ ശാഖയുടെ നേതൃത്വത്തില്‍ കുടുംബയൂണിറ്റുകള്‍, വനിതാ സംഘങ്ങള്‍, ചതയദിന പ്രാര്‍ത്ഥനാ സമിതി, ബാലജനയോഗം എന്നീ പോഷക സംഘടനകളും ആഘോഷത്തില്‍ പങ്കെടുക്കും. രാവിലെ 8ന് പതാക ഉയര്‍ത്തല്‍, 10ന് ഗുരുപൂജ, 10.30ന് ഗുരുദേവ പ്രഭാഷണം, 11ന് പൊതുസമ്മേളനം. എസ്എന്‍ഡിപി കടുത്തുരുത്തി യൂണിയന്‍ സെക്രട്ടറി എന്‍.കെ. രമണന്‍ അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് എ.ഡി. പ്രസാദ് ആര്യശേരില്‍ നിര്‍വ്വഹിക്കും. 1ന് പ്രസാദമൂട്ട്, 3ന് ചതയദിനാഘോഷയാത്ര, 4ന് ചതയദിന സമ്മേളനം, യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.കെ. സച്ചിതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.