ജലവൈദ്യുത പദ്ധതികള്‍ അനിവാര്യം - ആര്യാടന്‍

Saturday 26 November 2011 3:16 pm IST

കൊല്ലം: വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ജലവൈദ്യുത പദ്ധതികള്‍ അനിവാര്യമാണെന്ന്‌ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. എന്നാല്‍ മന്ത്രിസഭയിലെ ചിലര്‍ തന്നെ വൈദ്യുതി പദ്ധതികളെ എതിര്‍ത്താല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത്‌ കെ.എസ്‌.ഇ.ബി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ആര്യാടന്‍ മുഹമ്മദ്. വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ജലവൈദ്യുതി പദ്ധതികള്‍ തന്നെ വേണം. പരിസ്ഥിതി പ്രശ്നത്തിന്റെ പേരു പറഞ്ഞ്‌ ജലവൈദ്യുത പദ്ധതികളെ എതിര്‍ക്കുന്നത്‌ ശരിയല്ല. കേരളം ഒറ്റക്കെട്ടായി നില്‍ക്കുകയാണെങ്കില്‍ ഈ പദ്ധതികള്‍ നടപ്പാക്കുന്നതിന്‌ കേന്ദ്രം ഉന്നയിക്കുന്ന പല തടസങ്ങളും മറികടക്കാനാകുമെന്നും ആര്യാടന്‍ അഭിപ്രായപ്പെട്ടു. വില വര്‍ധിപ്പിക്കാന്‍ പാടില്ലാത്ത സാധനമാണ് വൈദ്യുതിയെന്ന നിലപാട് തിരുത്തണമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.