മരട്: നഗരസഭയുടെ ഓണക്കാഴ്ചയ്ക്ക് വര്‍ണാഭമായ തുടക്കം. ഉത്രാടം വരെ നീളുന്ന ആഘോഷങ്ങള്‍ നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷനില്‍ നിന്നും സാംസ്കാരിക ഘോഷയാത്രയോടെ ആരംഭിച്ചു. കുഫോസ് വിസി ഡോ. ബി. മധുസൂദനക്കുറുപ്പ് ഫഌഗ് ഓഫ് ചെയ്തു.
ദേശീയ തലത്തില്‍ വെങ്കലവും ജില്ലയില്‍ സ്വര്‍ണവും നേടിയ ജൂഡോ ചാമ്പ്യന്‍ ഐവിന് ടി. തിലക് ദീപശിഖ ഏറ്റുവാങ്ങി. നാടന്‍ കലാരൂപങ്ങളും കായിക താരങ്ങളും ജനപ്രതിനിധികളും സാംസ്കാരിക നായകരും വിവിധ സംഘടനകളും പങ്കെടുത്തു.
നഗരസഭാധ്യക്ഷന്‍ ടി.കെ. ദേവരാജന്‍ പതാക ഉയര്‍ത്തി. ആഘോഷങ്ങള്‍ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. ചെയര്മാന് അധ്യക്ഷത വഹിച്ചു. ജോസഫ് മാര്‍ ഗ്രിഗോറിയസ്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍ പ്രസംഗിച്ചു.
വഞ്ചിപ്പാട്ട് ഷോ, ബഌഡയമണ്ട്സ് ഗാനമേള എന്നിവയും അരങ്ങേറി. നാളെ വൈകിട്ട് ആറിന് കുടുംബശ്രീ കലാമേള, ആലപ്പുഴ നാട്ടരങ്ങിന്റെ നാടന്‍പാട്ട് മെഗാഷോ. കഌസിക്കല്‍ ഡാന്‍സ് – (കലാമണ്ഡലം രമ്യശങ്കര്). എട്ടിന് മോഡേണ്‍ ഡാന്‍സ് നൈറ്റ് – (റോയല്‍ ഡാന്‍സ് അക്കാദമി) .
പ്രതികരിക്കാൻ ഇവിടെ എഴുതുക: