ഓവല്‍: ഓസ്ട്രേലിയയെ അഞ്ചാം ഏകദിന ലോകകപ്പ് ജയത്തിലേക്കു നയിച്ച നായകന് മൈക്കിള്‍ ക്ലാര്‍ക്കിന് തലയുയര്‍ത്തി മടക്കം. ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഇന്നിങ്സിനും 46 റണ്‍സിനും ഇംഗ്ലണ്ടിനെ തകര്‍ത്തു ഓസ്ട്രേലിയ. പരമ്പര ഇംഗ്ലണ്ട് നേരത്തെ സ്വന്തമാക്കിയിരുന്നു (3-2).
ആദ്യ ഇന്നിങ്സില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി പട നയിച്ച സ്റ്റീവന്‍ സ്മിത്ത് കളിയിലെ കേമന്‍. ഈ പരമ്പരയോടെ കളി അവസാനിപ്പിക്കുന്ന ഓസീസ് ഓപ്പണര്‍ ക്രിസ് റോജേഴ്സും ഇംഗ്ലീഷ് ബാറ്റ്സ്മാന് ജോ റൂട്ടും പരമ്പരയുടെ താരങ്ങള്‍. അവസാന പരമ്പരയില്‍ കളിയില്‍ കേമന്‍ പട്ടം ചാര്‍ത്തി മടക്കമെന്നത് റോജേഴ്സിനും അഭിമാന നിമിഷം. സ്കോര്‍: ഓസ്ട്രേലിയ – 481, ഇംഗ്ലണ്ട് – 149, 286.
പ്രതികരിക്കാൻ ഇവിടെ എഴുതുക: