തൊടുപുഴ:മണ്‍പാത്ര നിര്‍മ്മാണ സമുദായസഭ ഇടുക്കി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ കൂറ്റന്‍ പൂക്കളം ഒരുങ്ങി. ഓണാഘോഷത്തിന്റെ ഭാഗമായി ഇന്നലെ രാവിലെയാണ് കെഎംഎസ്എസ് പ്രവര്‍ത്തകര്‍ കൂറ്റന്‍ പൂക്കളം തീര്‍ത്തത്.
150 കിലോഗ്രാമിലധികം പൂക്കള്‍, രാത്രി ഉറങ്ങാതെ 14 മണിക്കൂറിലധികം പ്രവര്‍ത്തനം, 50ലധികം ആളുകള്‍ എന്നിവ ഒത്തുചേര്‍ന്നപ്പോള്‍ 1200 ചതുരശ്ര അടി സ്ഥലത്ത് പൂക്കളം തയ്യാര്‍. പൂക്കളം കാണുന്നതിനായി നിരവധി ആളുകളാണ് ഒഴുകിയെത്തിയത്. രാവിലെ ആറ് മണിയോടെയാണ് പൂക്കളത്തിന്റെ പണി തീര്‍ന്നത്.
പത്ത് മണി മുതല്‍ പൊതുജനങ്ങള്‍ക്ക് കാണുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഓണസദ്യയും കഴിച്ച് മത്സരങ്ങളും കുട്ടികളുടെ കലാപരിപാടിയും നടത്തി വൈകുന്നേരത്തോടെയാണ് പ്രവര്‍ത്തകര്‍ വീടുകളിലേക്ക് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: