വധശിക്ഷ പ്രാകൃതമല്ല: സുപ്രീം കോടതി

Monday 24 August 2015 1:18 am IST

ന്യൂദല്‍ഹി: വധശിക്ഷ മനുഷ്യത്വ രഹിതമോ പ്രാകൃതമോ അല്ലെന്ന് സുപ്രീം കോടതി. അത് മനുഷ്യാവകാശത്തിന്റെ ലംഘനമല്ലെന്നും കോടതി നിരീക്ഷിച്ചു. വെള്ളിയാഴ്ച മൂന്നംഗ ബെഞ്ച് വധശിക്ഷ വിധിക്കപ്പെട്ട ഒരതാളുടെ ഹര്‍ജി പരിഗണിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിക്രം സിങ് 16 വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലായിരുന്നു വധ ശിക്ഷ വിധിച്ചത്. ഇതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വധശിക്ഷ ഭീകരര്‍ക്കു മാത്രമേ കൊടുക്കാവൂ എന്നായിരുന്നു ഹര്‍ജിക്കാന്റെ വാദം. ജഡ്ജുമാരായ ടി. എസ്. ഥാക്കൂര്‍, ആര്‍. കെ. അഗര്‍വാള്‍, എ. കെ. ഗോയല്‍ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ഇങ്ങനെ വിധിച്ചു, '' വധശിക്ഷ ചിലപ്പോള്‍ അപൂര്‍വമായിരിക്കാം. പക്ഷേ, അതുമാത്രമാണ് അര്‍ഹമായ ശിക്ഷയെന്നു കോടതി കണ്ടെത്തിയാല്‍ പിന്നെ അതു പുനഃപരിശോധിക്കുകയെന്നത് വിഷമം പിടിച്ചതാണ്...'' കോടതി പറഞ്ഞു. എന്നാല്‍ ശിക്ഷ കുറ്റത്തിനാനുപാതികമാണോ എന്നതാണ് വിഷയമെന്ന് കോടതി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.