കൊല്‍ക്കത്ത: ചെറുകിട വ്യവസായ രംഗത്ത് സംരംഭകര്‍ക്കു സാമ്പത്തിക സഹായം നല്‍കാനുള്ള ബന്ധന് ബാങ്കിന്റെ ഉദ്ഘാടനം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി നിര്‍വഹിച്ചു. രാജ്യത്ത് 501 ബാങ്കുശാഖകളാണ് ഇന്നലെ തുറന്നത്. 1.43 കോടി അക്കൗണ്ടുകളുമായാണ് പ്രവര്‍ത്തനത്തുടക്കം. 24 സംസ്ഥാനങ്ങളില്‍ 10,488 കോടിരൂപയുടെ വായ്പകൊടുക്കാന്‍ സന്നദ്ധമായി 19,500 ജീവനക്കാരുമായാണ് ബാങ്കിന്റെ പ്രവര്‍ത്തനം. സ്വാതന്ത്ര്യാനന്തരം ആദ്യമായി വടക്കു കിഴക്കന്‍ സംസ്ഥാനത്തുനിന്നു സര്‍ക്കാരിന്റെ പ്രവര്‍ത്തനാനുമതി കിട്ടുന്ന ആദ്യ ബാങ്കാണിത്.
ബന്ധന് ബാങ്കുകളുടെ പ്രവര്‍ത്തനത്തിലൂടെ രാജ്യത്തെ ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ വളര്‍ച്ചയില്‍ വന്‍കുതിപ്പുണ്ടാകുമെന്ന് മന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. പുതിയ ബാങ്കുകള്‍ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമത്തിനും സഹായത്തിനും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ജെയ്റ്റ്ലി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: