തിരുവനന്തപുരം: സംസ്കൃത ഭാഷാ പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ രാജ്യത്ത് അഞ്ചുലക്ഷത്തിലേറെ വീടുകളില്‍ പ്രവര്‍ത്തകര്‍ സമ്പര്‍ക്കം നടത്തി. വിശ്വസംസ്കൃത പ്രതിഷ്ഠാന്റെ ആഭിമുഖ്യത്തില്‍ നടന്ന ഗൃഹം ഗൃഹം സംസ്കൃതം പരിപാടിയുടെ ഭാഗമായി ഭാരതമെമ്പാടും പ്രവര്‍ത്തകര്‍ വീടുകള്‍ തോറും സംസ്കൃതം പ്രചരിപ്പിച്ചു.
ഭാഷയെക്കുറിച്ചു വിശദീകരിച്ചും പുസ്തകങ്ങള്‍ വിതരണം ചെയ്തും വിവിധ സംസ്കൃത കോഴ്സുകളില്‍ ചേര്‍ത്തുമാണ് പ്രവര്‍ത്തനം നടത്തിയത്. ഭാഷാ പ്രചാരണത്തിനു വേണ്ടി ലോകത്തിതാദ്യമാണ് ഇത്രയും വിപുലമായ പരിപാടി ഒറ്റ ദിവസം കൊണ്ട് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: