മഹീന്ദ്ര ഫസ്റ്റ് ചോയസ് വീല്‍സ് 30-ാമത് ഔട്ട്‌ലറ്റ് തുറന്നു

Monday 24 August 2015 1:47 am IST

ആലപ്പുഴ:പ്രമുഖ മള്‍ട്ടി  ബ്രാന്‍ഡ് സര്‍ട്ടിഫൈഡ് യൂസ്ഡ് കാര്‍ വിപണന കമ്പനിയായ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‍സ് ലിമിറ്റഡ് സംസ്ഥാനത്തെ 30-ാമത് ഔട്ട്‌ലറ്റ് തുറന്നു. 9000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഔട്ട്‌ലറ്റായ ഷൈമാസ് കാര്‍സ് ആലപ്പുഴ കളര്‍കോടില്‍ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‍സ് ലിമിറ്റഡ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍ നാഗേന്ദ്ര ഫല്ലേ ഉദ്ഘാടനം ചെയ്തു. ആലപ്പുഴയിലെ ആദ്യത്തെ ഡീലര്‍ഷിപ്പാണിത്. മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‍സിന്റെ നിര്‍ണായക വിപണിയാണ് ദക്ഷിണേന്ത്യയെന്നും ഗുണഭോക്താക്കള്‍ക്ക്  മികച്ച ഉല്പന്നങ്ങളും സേവനവും നല്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. യൂസ്ഡ് കാര്‍ വിപണനമേഖലയില്‍ മാത്രം ഗുണഭോക്താക്കള്‍ക്കും വിപണനക്കാര്‍ക്കും പണമിടപാടുകാര്‍ക്കും വാടക കമ്പനികള്‍ക്കും നിര്‍മാതാക്കള്‍ക്കും ഉപയുക്തമായ  അതിനൂതനമായ ഒട്ടേറെ സേവനങ്ങള്‍ തങ്ങള്‍ ആവിഷ്‌കരിച്ചതായും എംഎഫ്‌സിഡബ്ല്യൂഎല്‍ റീട്ടെയില്‍ ബിസിനസ്സ് വൈസ് പ്രസിഡന്റ് തരുണ്‍ നഗര്‍ അറിയിച്ചു. 2007 ല്‍ തുടക്കമിട്ടതുമുതല്‍ ചെറുകിട പട്ടണങ്ങളില്‍ പോലും മികച്ച പ്രതികരണമാണ് കമ്പനിക്ക് ലഭിച്ചിട്ടുള്ളത്.ഇപ്പോള്‍ 280 സ്ഥലങ്ങളിലായി 540 ഔട്ട്‌ലറ്റുകള്‍ കമ്പനി നടത്തിവരുന്നു.സാമ്പത്തിക വര്‍ഷാവസാനത്തോടെ ഔട്ട്‌ലെറ്റുകള്‍ 700 ആക്കുവാന്‍ ഉദ്ദേശിക്കുന്നു.അഞ്ചുവര്‍ഷത്തിനിടെ 35 ശതമാനം വളര്‍ച്ചയാണ് വിപണന രംഗത്ത് കമ്പനി നേടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.