അനന്ത്പുര്‍: ആന്ധ്രപ്രദേശില്‍ അനന്ത്പൂരില്‍ ലോറി ട്രെയിനിലിടിച്ച് കര്‍ണാടക എംഎല്‍എ ഉള്‍പ്പടെ ആറുപേര്‍ മരിച്ചു. ദേവദുര്ഗ് മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ എ.എ. വെങ്കടേശ് നായകാണ് മരിച്ചത്. അപകടത്തില്‍ ഇരുപതോളം പേര്‍ക്കു പരിക്കേറ്റു.
തിങ്കളാഴ്ച പുലര്‍ച്ചെ 2.30ന് അനന്ത്പൂരില്‍ പെനുകോണ്ട ലെവല്‍ക്രോസിലാണ് അപകടം ഉണ്ടായത്. ഗ്രാനൈറ്റ് കയറ്റിവന്ന ലോറി ലെവല്‍ ക്രോസില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് ബംഗുളൂരു-നന്ദേദ് എക്സ്പ്രസിന്റെ എച്ച് 1 കോച്ചില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ട്രെയിനിന്റെ നാലു ബോഗികള്‍ പാളം തെറ്റി.
ട്രക്കിന്റെ ഡ്രൈവറും ക്ളീനറും ട്രെയിനിലെ എച്ച് 1 കോച്ചിലുള്ള നാല് യാത്രക്കാരുമാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ബംഗളൂരു- ഗുണ്ടകല്‍ റൂട്ടിലെ ട്രെയില്‍ ഗതാഗം തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: