ഉതുപ്പ് വര്‍ഗീസിനെ യുഎഇയില്‍ നിന്നും നാടുകടത്തും

Monday 24 August 2015 1:45 pm IST

അബുദാബി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിനെ യുഎഇയില്‍ നിന്നും നാടുകടത്തും. ഇതിനുള്ള ശ്രമങ്ങള്‍ സിബിഐ തുടങ്ങി. യുഎഇയും ഇന്ത്യയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതില്‍ കാലതാമസം വരുന്നതിനാലാണ് ഉതുപ്പിനെ നാടുകടത്താന്‍ തീരുമാനിച്ചത്. ഈ മാസം അവസാനം അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കു ഉതുപ്പിനെ നാടുകടത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. കൊച്ചി വിമാനത്താവളത്തില്‍ എത്തുന്ന ഉതുപ്പിനെ സിബിഐ അറസ്റ്റ് ചെയ്യും. നാടുകടത്തുന്നത് സംബന്ധിച്ച് യുഎഇ സര്‍ക്കാരുമായി സിബിഐ പ്രാഥമിക ചര്‍ച്ചകള്‍ നടത്തക്കഴിഞ്ഞു. അബുദാബിയിലെത്തിയ ഉതുപ്പിനെ ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്‍റര്‍പോള്‍ തടഞ്ഞുവെച്ചിരുന്നു. കുവൈറ്റില്‍ ഒളിവില്‍ക്കഴിഞ്ഞിരുന്ന ഉതുപ്പ് വര്‍ഗീസ് ഭാര്യയെ കാണാനാണ് അബുദാബിയിലെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.