ശ്രീനഗര്‍: ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സേന വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് പൂഞ്ച് സെക്ടറിലെ സൈനിക പോസ്റ്റുകളിലും ജനവാസകേന്ദ്രങ്ങളിലും പാക് സേന വെടിയുതിര്‍ക്കുകയും മോര്‍ട്ടാര്‍ ഷെല്ലാക്രമണം നടത്തുകയും ചെയ്തത്. ഇരുപത് മിനിറ്റോളം വെടിവയ്പ്പ് നീണ്ടുനിന്നു.
ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. ആര്‍ക്കും ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. ആഗസ്റ്റില്‍ ഇതുവരെ 52 തവണയും ഈ വര്‍ഷം ഇതുവരെ 245 വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: