ശ്രീനഗര്‍: ഭാരത വായുസേനയുടെ മിഗ്-21 വിമാനം കശ്മീരിലെ ബുഡ്ഗാം ജില്ലയിലെ സോയ്ബാഗില് തകര്‍ന്ന് വീണു. പൈലറ്റ് രക്ഷാമാര്‍ഗ്ഗം ഉപയോഗിച്ച് രക്ഷപ്പെട്ടു. സാധരണ പറക്കലിന് ശേഷം വിമാനം ഇറങ്ങുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെരാവിലെ 10.59നായിരുന്നു അപകടം. ജീവഹാനിയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പ്രതിരോധ വക്താവ് എസ്.ഡി. ഗോസ്വാമി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും വക്താവ് പറഞ്ഞു. വിമാനം തകര്‍ന്നുവീണ സ്ഥലം സൈനിക ഹെലിക്കോപ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: