കൊച്ചി: ആര്‍ത്രൈറ്റിസ് ബാധിച്ച് തലയോട്ടിയുമായി യോജിച്ചു പോയ താടിയെല്ലിന്റെ സന്ധിമാറ്റിവയ്ക്കല്‍ ശസ്ര്തക്രിയ അമ്യത ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. ജുവനൈല്‍ ആര്‍ത്രൈറ്റിസ് ബാധിച്ച 16 വയസ്സുകാരിയാണ് ശസ്ര്തക്രിയയ്ക്കു വിധേയയായത്.
ശൈശവത്തില്‍ ബാധിച്ച അസുഖം മൂലം പതിമൂന്നു വര്‍ഷങ്ങളായി വായ തുറക്കാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു പെണ്‍കുട്ടി. കാല്‍മുട്ടു പോലെ മറ്റു സന്ധികള്‍ മാറ്റിവയ്ക്കുന്നതു സാധാരണമാണെങ്കിലും കേരളത്തിലാദ്യമായാണ് താടിയെല്ലിന്റെ സന്ധി പൂര്‍ണ്ണമായും മാറ്റിവയ്ക്കുന്നത്.
ശസ്ര്തക്രിയ കഴിഞ്ഞ യുവതി സുഖം പ്രാപിച്ചു വരുന്നതായി ക്രേനിയോഫേഷ്യല്സര്ജറി വിഭാഗം മേധാവി ഡോ. പ്രമോദ് സുഭാഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: