അഖില ഭാരത ഭാഗവത മഹാസത്രം; പ്രാദേശികസമിതി രൂപീകരിച്ചു

Monday 24 August 2015 8:04 pm IST

ചേര്‍ത്തല: മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രത്തില്‍ നടക്കുന്ന അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ നിര്‍വഹണത്തിനായുള്ള പ്രാദേശികസമിതി രൂപീകരിച്ചു. ശ്രീകണമംഗലം എന്‍എസ്എസ് കരയോഗം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ്‌ചെയര്‍മാന്‍ കെ.ജി.ശ്രീധരപണിക്കര്‍, ജനറല്‍കണ്‍വീനര്‍:ശ്രീ.കെ.വിനയചന്ദ്രന്‍, എം.കെ.ഉണ്ണികൃഷ്ണകൈമള്‍എന്നിവര്‍ പ്രസംഗിച്ചു. 51 അംഗ പ്രാദേശികസമിതിയുടെ ഭാരവാഹികളായി സദാശിവന്‍ (ചെയര്‍മാന്‍),കെ.സോമന്‍ ( കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. ചേര്‍ത്തല തെക്ക് കുന്നത്ത് ഘണ്ടാകര്‍ണ്ണ ക്ഷേത്രത്തില്‍ ചേര്‍ന്ന പ്രാദേശികസമിതി യോഗത്തില്‍ ക്ഷേത്രസെക്രട്ടറി കെ.ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എസ്സ്.വിജയന്‍ (ചെയര്‍മാന്‍), എസ്സ്.ശശികുമാര്‍ (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.