ചേര്‍ത്തല: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ 31 ന് പതാകദിനംആചരിക്കും. ജില്ലയിലെ 2500 കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. ജില്ലയിലെ 72 മണ്ഡലങ്ങളുടെ സ്വാഗതസംഘസമിതി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും. സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന ശോഭായാത്രക്ക് മുന്നോടിയായി കഥാകഥനം, ചിത്രരചനാ മല്‍സരങ്ങള്‍, കലാമല്‍സരങ്ങള്‍, ഗോപൂജ, ഉറിയടി, സാസ്കാരിക സമ്മേളനങ്ങള്‍ എന്നിവ നടക്കും. ഗോപൂജയോടനുബന്ധിച്ച് പശുവളര്‍ത്തുന്ന എല്ലാ വീടുകളിലും പ്രവര്‍ത്തകര്‍ നേരിട്ടെത്തി പൂജകള്‍ നടത്തുകയും പശു വളര്‍ത്തുന്നവരെ ആദരിക്കുകയും ചെയ്യും. വീടിന് ഗോവ്, നാടിന് കാവ് മണ്ണിനും മനസിനും പുണ്യം എന്ന സങ്കല്‍പ്പത്തിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ബാലഗോകുലം ജില്ലാ സെക്രട്ടറി ഡി. ജ്യോതിഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: