ചെങ്ങന്നൂര്‍: ഉന്നത വിദ്യാഭ്യാസ രംഗത്തെ കുറവുകള്‍ പരിഹരിച്ച് വരികയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
പുലിയൂര് പേരിശ്ശേരി ഐഎച്ച്ആര്‍ഡി അപ്ലൈഡ് സമയന്‍സ് കോളേജിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎല്‍എ പി.സി. വിഷ്ണുനാഥ് അദ്ധ്യക്ഷത വഹിച്ചു.
കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.പി.കെ.രാധാകൃഷ്ണന്, പ്രോ-വൈസ് ചാന്‍സിലര്‍ ഡോ.വീരമണികണ്ഠന്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ.ജോണ്സണ് എബ്രഹാം, ഡോ.ജയപ്രകാശ്, ജോണ്‍ തോമസ്, ഡോ.വര്‍ഗീസ് പേരയില്‍, കെ.എസ്. ഗോപകുമാര്‍, ഡോ.കെ.ഷാജി, ജെ.എസ്. അഖില്‍, മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്ജ്, ജില്ലാ പഞ്ചാത്തംഗം ആനന്ദവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കലാധരന്‍, പുലിയൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ റജി, വൈസ് പ്രസിഡന്റ് റ്റി.റ്റി.ശൈലജ,
ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് രമേശ് പേരിശ്ശേരി, ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ.കെ.വിജയകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ.ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: