ജന്മാഷ്ടമി പുരസ്‌കാരം സമര്‍പ്പണം 31-ന്

Monday 24 August 2015 8:31 pm IST

കോട്ടയം: ബാലസംസ്‌കാരകേന്ദ്രത്തിന്റെ ഈവര്‍ഷത്തെ ജന്മാഷ്ടമി പുരസ്‌കാരം കവി പ്രൊഫ. മധുസൂദനനന്‍ നായര്‍ക്ക് ആഗസ്റ്റ് 31-ന് സമ്മാനിക്കും. 31ന് വൈകിട്ട് അഞ്ചിന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രൊഫ. എം.കെ. സാനുമാസ്റ്റര്‍ പുരസ്‌കാരം സമര്‍പ്പിക്കും. 25,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കേന്ദ്ര സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി ഡോ. മഹേഷ് ശര്‍മ്മ പുരസ്‌കാര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന വനിതാകമ്മീഷന്‍ അംഗവും സ്വാഗതസംഘ അദ്ധ്യക്ഷയുമായ ഡോ. ജെ. പ്രമീളാദേവി അദ്ധ്യക്ഷത വഹിക്കും. ആര്‍. സഞ്ജയന്‍ (ഭാരതീയ വിചാരകേന്ദ്രം) മുഖ്യപ്രഭാഷണം നടത്തും. ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം. എ. കൃഷ്ണന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍.ജി. വാര്യര്‍, തപസ്യ അദ്ധ്യക്ഷന്‍ എസ്. രമേശന്‍ നായര്‍, ബാലസംസ്‌കാരകേന്ദ്രം ചെയര്‍മാന്‍ ആമേട വാസുദേവന്‍ നമ്പൂതിരി, ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി. ബാബുരാജ്, എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍, എസ്. ജയകൃഷ്ണന്‍, ബി. അജിത്കുമാര്‍, തുടങ്ങിയവര്‍ സംസാരിക്കും. അനഘ ജെ. കോലത്ത് മധുസൂദനന്‍ നായരുടെ കവിത ആലപിക്കും. തുടര്‍ന്ന് വേദിയില്‍ നൃത്തശില്‍പ്പം അരങ്ങേറും. പത്രസമ്മേളനത്തില്‍ ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ.എന്‍. സജികുമാര്‍, ജില്ലാ സെക്രട്ടറി അജിത്കുമാര്‍, മേഖല ജോയിന്‍ സെക്രട്ടറി ഗിരീഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി ബിജുകൊല്ലപ്പള്ളി, ജോയിന്‍ സെക്രട്ടറി പ്രതീഷ് മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.