കണ്ണൂര്‍: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആശങ്കയുണ്ടാക്കിയത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കങ്ങളാണെന്ന് മന്ത്രി കെ.സി. ജോസഫ്. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ഡ് വിഭജനത്തിന്റെ രേഖകള്‍ ആഗസ്റ്റ്മാസം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കാര്‍ സമര്‍പിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൃത്യസമയത്ത് വിജ്ഞാപനം ഇറക്കാതെ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടു പോവുകയായിരുന്നു. പുതുക്കിയ വിഭജനമനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താതിരിക്കാനാണ് കമ്മീഷന് ശ്രമിച്ചത്.
വിഭജനം തെരഞ്ഞെടുപ്പ് കമ്മീഷന് അട്ടിമറിച്ചത് ദൗര്‍ഭാഗ്യകരമാണ്. കോടതിവിധി അംഗീകരിക്കുമെന്നും സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്നും മന്ത്രി പറഞ്ഞു. സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: