തൃശൂര്‍: കമ്മീഷണര്‍ ഭരത് ചന്ദ്രനെ നേരിട്ടു കണ്ടപ്പോള്‍ ചൂലിശ്ശേരി സേവാനിലയത്തിലെ കുട്ടികള്‍ ആദ്യം അത്ഭുതപ്പെട്ടു. പിന്നെ അത്ഭുതം സന്തോഷമായി. ടിവിയില്‍ സിനിമയിലും പരിപാടികളിലും മാത്രം കണ്ടിട്ടുള്ള തങ്ങളുടെ പ്രിയപ്പെട്ട താരത്തെ തൊട്ടടുത്ത് കണ്ടപ്പോള്‍ എന്തുപറയണമെന്നറിയാതെ ചിലര്‍ക്ക് നാണം.
സേവാനിലയത്തിലെ 22 ഓളം കുട്ടികള്‍ക്ക് മുന്നില്‍ സിനിമാതാരത്തിന്റെ ആര്‍ഭാടങ്ങളൊന്നുമില്ലാതെയാണ് സുരേഷ് ഗോപി എത്തിയത്. ഏറെ നേരം കുട്ടികളുമായി ഇടപഴകിയ സുരേഷ്ഗോപി അവരോട് ക്ഷേമവിവരങ്ങള്‍ ചോദിച്ചു മനസിലാക്കി.
രാവിലെ ഒന്‍പതിന് എത്തുമെന്ന് പറഞ്ഞിരുന്ന സുരേഷ് ഗോപി കൃത്യം ഒന്‍പതിന് തന്നെ സ്ഥലത്തെത്തി.
കൈയില്‍ രാഖി ബന്ധിച്ചാണ് കുട്ടികള്‍ സുരേഷ്ഗോപിയെ വരവേറ്റത്. രക്ഷാബന്ധനു ശേഷം കുട്ടികള്‍ക്ക് മധുരം വാങ്ങാന്‍ സുരേഷ്ഗോപി ആയിരം രൂപ നല്കി.
തുടര്‍ന്ന് അദ്ദേഹം കുട്ടികളുടെ പാട്ടുകള്‍ കേട്ടു. ചാഞ്ചാടിയാടി ഉറങ്ങു നീ എന്ന് തുടങ്ങുന്ന ഗാനം സീതാലക്ഷ്മി ആലപിച്ചപ്പോള്‍ അദ്ദേഹം താളമിട്ടു. കുട്ടികള്‍ക്ക് അദ്ദേഹം ഓണാശംസകള്‍ നേര്‍ന്നു.അന്തേവാസികള്‍ക്കൊപ്പം നിന്ന ് സുരേഷ്ഗോപി ഫോട്ടോയെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: