കൊച്ചി: ട്രേഡ് യൂണിയന് നേതാക്കളെ ചര്‍ച്ചക്ക് വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി പ്രതീക്ഷ നല്‍കുന്നതാണെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി. രാധാകൃഷ്ണന്, ജില്ലാ സെക്രട്ടറി മധുകുമാര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
മുന്‍ പ്രധാനമന്ത്രിമാരൊന്നും നാളിതുവരെ ട്രേഡ് യൂണിയന് നേതാക്കളുമായി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറായിരുന്നില്ല. എന്‍ഡിഎ സര്‍ക്കാര്‍ തൊഴിലാളി പക്ഷത്ത് നിന്ന് പ്രശ്നങ്ങളെ കാണാന്‍ തയ്യാറാകുമെന്ന് നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: