സിന്‍സിനാറ്റി: സിന്‍സിനാറ്റിയിലെ ക്ലാസിക് പോരില്‍ റോജര്‍ ഫെഡറര്‍ക്ക് ജയം. ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ചിനെ കീഴടക്കി ഏഴാം കിരീടവുമായി മടങ്ങി സ്വിസ് മാസ്റ്റര്‍, സ്കോര്‍: 7-6, 6-3. വനിതകളില്‍ ഒന്നാം നമ്പര്‍ സെറീന വില്യംസ് ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി. മൂന്നാം സീഡ് റൊമാനിയയുടെ സിമോണ ഹാലെപ്പിനെ തുടര്‍ച്ചയായ സെറ്റില്‍ കീഴടക്കി സെറീന, സ്കോര്‍: 6-3, 7-6. സെറീനയ്ക്കിവിടെ രണ്ടാം കിരീടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: