ബീജിങ്: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ലളിത ബബ്ബര്‍ ഫൈനലില്‍. 3,000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ദേശീയ റെക്കോഡ് മറികടന്ന പ്രകടനത്തോടെയാണ് ലളിത ഫൈനല്‍ ഉറപ്പിച്ചത്. തന്റെ തന്നെ പേരിലുള്ള റെക്കോഡ് 9:27.86 ആയി മെച്ചപ്പെടുത്തി അവര്‍. നിലവിലെ ഏഷ്യന്‍ ചാമ്പ്യനായ ലളിത രണ്ടാം ഹീറ്റ്സില്‍ നാലാമതായി ഫിനിഷ് ചെയ്തു. ഫൈനലിന് യോഗ്യത നേടിയവരില്‍ ആറാമത് ലളിത. ഫൈനല്‍ നാളെ.
മഹാരാഷ്ട്രയില്‍നിന്നുള്ള താരം ചൈനയിലെ വുഹാനില്‍ നടന്ന കോണ്ടിനന്റല് ചാമ്പ്യന്‍ഷിപ്പില്‍ സ്ഥാപിച്ച റെക്കോഡാണ് (9:34.13) കിളിക്കൂട് സ്റ്റേഡിയത്തില്‍ മറികടന്നത്. 2014 ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ ലളിത, ഈയിനത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: