അനധികൃത വാഹനപാര്‍ക്കിംഗ്

Monday 24 August 2015 10:40 pm IST

കറുകച്ചാല്‍: ടൗണിലും ബസ് സ്റ്റാന്റിലും വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് കാല്‍നടയാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടാകുന്നു. ഗുരുമന്ദിരം ജംഗ്ഷനില്‍ തിരക്കേറിയ ഭാഗത്ത് രാവിലെ മുതല്‍ വാഹനപാര്‍ക്കിംഗ് തുടങ്ങും. ഇതുമൂലം നടപ്പാതയില്‍ യാത്രക്കാര്‍ക്ക് നടന്നുപോകുവാന്‍ പ്രയാസമാണ്. ബസ് സ്റ്റാന്റില്‍ മണിമല റോഡില്‍ നിന്നുള്ള പ്രവേശന കവാടത്തില്‍ സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്കിംഗ് നടത്തുന്നു. ഇവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളതാണ്. സ്റ്റാന്റിലെ വെയിറ്റിംഗ് ഷെഡ്ഡില്‍ ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വാഴൂര്‍ റോഡിലെ ബസ് സ്റ്റാന്റിന് മുന്‍വശത്തുള്ള ഇരുചക്രവാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗിനെതിരെ നടപടിയുണ്ടാകണമെന്ന് യാത്രക്കാരും വ്യാപാരികളും ആവശ്യപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.