ഗതാഗത നിയന്ത്രണം

Monday 24 August 2015 10:41 pm IST

കോട്ടയം: ചെങ്ങന്നൂര്‍-ചിങ്ങവനം റെയില്‍വെ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി റെയില്‍വേമേല്‍പ്പാലം പൊളിച്ചുപണിയുന്നതിനാല്‍ തുരുത്തി-മലകുന്നം റോഡിലെ ഗതാഗതം നിരോധിച്ചിരിക്കുന്നു. മലകുന്നത്തിനു പോകേണ്ട വാഹനങ്ങള്‍ തുരുത്തി-ചിറവുംമുട്ടം ക്ഷേത്രത്തിന്റെ മുന്‍പിലൂടെയുളള റോഡുവഴി പോകണമെന്ന്പി.ഡബ്ലിയുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ നിയന്ത്രണം ആറുമാസം തുടരും. സെപ്റ്റംബര്‍ രണ്ടിന് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.