ആശുപത്രി ജീവനക്കാരുടെ ഓണാഘോഷം: രോഗികള്‍ വലഞ്ഞു

Monday 24 August 2015 10:42 pm IST

എരുമേലി: സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാര്‍ ജോലി മാറ്റി വെച്ച് കൂട്ടത്തോടെ ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ മുറിവേറ്റ് വന്ന യുവാവ് അത്യാഹിത വിഭാഗത്തില്‍ ചികിത്സക്കായി കാത്തിരുന്നത് ഒന്നര മണിക്കൂര്‍.വിവരം അറിഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ എത്തിയതോടെ ചില ജിവനക്കാര്‍ ഓടിയെത്തി ചികിത്സ നല്കി. ഇന്നലെ എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം.ഇന്നലെ ഉച്ചകഴിഞ്ഞ് ജോലിക്കിടെ കോടാലിയുടെ വെട്ടേറ്റ് കാലില്‍ മുറിവറ്റ മണിപ്പുഴ പാറപ്പളളില്‍ സിബി (28) യാണ് ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രിയിലെത്തി വലഞ്ഞത്. രോഗികളെ കിടത്തി ചികിത്സ നടത്തുന്ന വാര്‍ഡില്‍ പാട്ടും ഡാന്‍സുമായി ജീവനക്കാര്‍ ഒന്നടങ്കം ഓണാഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു. നിരവധി തവണ രോഗിയുടെ കൂടെ വന്നയാള്‍ ഓണാഘോഷം നടക്കുന്ന സ്ഥലത്ത് എത്തി വിവരം അറിയിച്ചിട്ടും ചികിത്സ നല്കുവാന്‍ ജീവനക്കാര്‍ എത്തിയില്ലന്ന് സിബി പറയുന്നു. കാത്തിരുന്ന് വേദന അസഹ്യമായതോടെയാണ് മാധ്യമ പ്രവര്‍ത്തകരെ വിളിച്ച് അറിയിച്ചതെന്നും സിബി പറഞ്ഞു.ഇതിനിടയില്‍ കൈക്ക് മുറിവേറ്റ് ഇരുമ്പൂന്നിക്കര സ്വദേശിയേയും ആശുപത്രിയില്‍ എത്തിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് കിടത്തി ചിക്തസക്കായി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്.എന്നാല്‍ 7 ഡോക്ടര്‍മാരുടെ സേവനം ഉണ്ടായിട്ടും കിടത്തി ചികിത്സ ആരംഭിച്ചിട്ടില്ല.ഈ വാര്‍ഡാണ് ജീവനക്കാര്‍ ഓണാഘോഷത്തിനുളള വേദിയാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.