കൊല്ലം: ആനന്ദവല്ലീശ്വരം മഹാദേവര്‍ക്ഷേത്രത്തിലെ മോഷണം പോയ ശ്രീകൃഷ്ണന്റെ പഞ്ചലോഹ വിഗ്രഹം സമയബന്ധിതമായി അന്വേഷിച്ചു കണ്ടെത്തിയ സിറ്റി പോലീസ് കമ്മിഷണര്‍ പി.പ്രകാശിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമംഗങ്ങളെ ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രവിശ്വാസികള്‍ അനുമോദിക്കുന്നു. നാളെവൈകിട്ട് ആറിന് ക്ഷേത്രത്തില്‍ നടക്കുന്ന പരിപാടിയില്‍ പുനരുദ്ധാരണ കമ്മിറ്റി ചെയര്മാന് കെ.പി.രാമചന്ദ്രന്‍നായര്‍ അദ്ധ്യക്ഷത വഹിക്കും. മേയര്‍ ഹണി ബെഞ്ചമിന്‍, എംപിമാരായ എന്‍.കെ.പ്രേമചന്ദ്രന്, എന്‍.ബാലഗോപാല്‍,പി.കെ.ഗുരുദാസന് എംഎല്‍എ, എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് ഡോ.ജിഗോപകുമാര്‍,എസ്എന്‍ഡിപി താലൂക്ക് യൂണിയന് സെക്രട്ടറി രാജേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: