കൊല്ലം: ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയില്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്ത 136 പേര്‍ക്കും ഇരുചക്ര വാഹനത്തില്‍ മൂവര്‍ സഞ്ചരിച്ചതിന് 14 പേര്‍ക്കും വാഹന നമ്പര്‍ ശരിയല്ലാത്ത വിധം പ്രദര്‍ശിപ്പിച്ച 25 വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെയും നടപടി എടുത്തു. ഓണക്കാല തിരക്കില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന മോട്ടോര്‍വാഹന നിയമലംഘനവും കാമറ മുഖേന കണ്ടെത്തി ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആര്‍ടിഒ എന്‍.ശരവണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: