ആലപ്പുഴ: പൊതുപരിപാടിക്കിടെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം ജി. സുധാകരനെതിരെ ആലപ്പുഴയില്‍ പോസ്റ്റര്‍.
സഖാവ് വി.എസിനെ അധിക്ഷേപിച്ച സുധാകരനെ ഒറ്റപ്പെടുത്തുക എന്നെഴുതിയ പോസ്റ്ററുകള്‍ പുന്നപ്ര ഗ്രാമപഞ്ചായത്ത് ഓഫീസിലും പറവൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മതിലിലുമാണ് പ്രത്യക്ഷപ്പെട്ടത്.
ഇന്നലെ പറവൂര്‍ സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് വി.എസ് അച്യുതാനന്ദനെതിരെ ജി. സുധാകരന്റെ രൂക്ഷവിമര്‍ശമുയര്‍ത്തിയത്.
വി.എസിന്റെ പിന്‍ബലത്തിലല്ല താന്‍ പാര്‍ട്ടിയിലെത്തിയത്. വി.എസിന്റെ അടുക്കല്‍ കൊതിയും നുണയും ഏഷണിയും പറയാന്‍ താന്‍ പോയിട്ടുമില്ലെന്നും സുധാകരന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: