ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ വിമര്‍ശിച്ച് സംസാരിച്ചിട്ടില്ലെന്ന് ജി. സുധാകരന് എംഎല്‍എ. വി.എസിനോട് തനിക്ക് ഒരു വിരോധവുമില്ല. ചില പ്രാദേശിക വിഷയങ്ങളിലുള്ള പരാമര്‍ശമാണ് താന്‍ നടത്തിയതെന്നും സുധാകരന് പറഞ്ഞു.
വി.എസിന്റെ പിന്‍ബലത്തിലല്ല താന്‍ പാര്‍ട്ടിയിലെത്തിയതെന്നും വി.എസിന്റെ അടുക്കല്‍ കൊതിയും നുണയും ഏഷണിയും പറയാന്‍ താന്‍ പോയിട്ടുമില്ലെന്നുമാണ് കഴിഞ്ഞ ദിവസം സുധാകരന് പറഞ്ഞിരുന്നു.
സുധാകരന്റെ പരാമര്‍ശത്തിനെതിരേ അമ്പലപ്പുഴയില്‍ പോസ്റ്റര്‍ കാണപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: