തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് വിളിച്ച വാര്‍ത്താ സമ്മേളനം റദ്ദാക്കി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്താ സമ്മേളനം റദ്ദാക്കിയത്. കോടതി നിലപാട് അറിഞ്ഞ ശേഷം പ്രതികരിച്ചാല്‍ മതിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കമ്മീഷന് ശ്രമിക്കുന്നുവെന്ന് സര്‍ക്കാരും മന്ത്രിമാരും ആരോപിച്ചിരുന്നു. തെരരഞ്ഞെടുപ്പ് നടത്താനാകാതെ പുറത്തുപോകുന്ന കമ്മീഷണര്‍ ആയിരിക്കും ശശിധരനെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് വാര്‍ത്താ സമ്മേളനം നടത്തി മറുപടി പറയാന്‍ കമ്മീഷനെ പ്രേരിപ്പിച്ചത്.
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു വാര്‍ത്താ സമ്മേളനം നിശ്ചയിച്ചിരുന്നത് . വാര്‍ഡുവിഭജനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ സെപ്തംബര്‍ മൂന്നിന് കോടതി വിധിപറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: