തിരുവനന്തപുരം: സംസ്ഥാനത്ത് മിനി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷണറെ ഭീഷണിപ്പെടുത്തി തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദഹം പറഞ്ഞു.
അടിയന്തരാവസ്ഥ കാലത്തേതിന് സമാനമായ നിലപാടാണ് തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് വരെ തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷനെ നോക്കുകുത്തിയാക്കി തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: