ന്യായാധിപര്‍ക്ക് വന സഹവാസ പരിപാടി

Tuesday 25 August 2015 2:16 pm IST

കോഴിക്കോട്: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പീച്ചിയിലുളള കേരള വന ഗവേഷണ സ്ഥാപനവും കേരള ജൂഡീഷ്യല്‍ അക്കാദമിയും സെപ്തംബര്‍ 25, 26 തിയ്യതികളില്‍ വനസഹവാസ ക്യാംപ് നടത്തുന്നു. പുതുതായി നിയമനം ലഭിച്ച മുന്‍സിഫ് -മജിസ്‌ട്രേറ്റുമാര്‍ക്ക് പ്രകൃതിയെ അടുത്തറിയാനും പരിസ്ഥിതിപ്രശ്‌നങ്ങളെപ്പറ്റി അവബോധം നല്കാനുമാണ് വനസഹവാസ പരിപാടി നടത്തുന്നത്. കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന സഹവാസത്തില്‍ വന- ശാസ്ത്രമേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍, വന സംരക്ഷണ പദ്ധതികള്‍ എന്നിവയെക്കുറിച്ച് ശാസ്ത്രജ്ഞരുമായി സംവാദം നടക്കും. സഹവാസ പരിപാടി 25 ന് രാവിലെ 10 മണിയ്ക്ക് കേരള വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പി. ജി. ലത ഉദ്ഘാടനം ചെയ്യും. കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് രജിസ്ട്രാര്‍ ഡോ. ടി. കെ. ദാമോദരന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള ജൂഡീഷ്യല്‍ അക്കാദമി ഡയറക്ടര്‍ എ. എം. ബാബു മുഖ്യാതിഥിയായിരിക്കും.26ന് അതിരപ്പിള്ളി വന മേഖലയിലോട്ട് പഠനയാത്ര സംഘടിപ്പിക്കും. അവിടെ പരിസ്ഥിതി പ്രവര്‍ത്തകരുമായി ന്യായാധിപസംഘം ആശയവിനിമയം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.