ആലപ്പുഴ: നാല്‍പ്പതുവര്‍ഷമായി ചൂഷണം ചെയ്യപ്പെടുന്ന ചെമ്മീന്തൊഴിലാളികളെ സഹായിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കുമെന്ന് മത്സ്യമസ്ദൂര്സഭാ ജനറല്‍ സെക്രട്ടറി ഇ.ഒ. വര്‍ഗീസും സീഫുഡ് വര്‍ക്കേഴ്സ് സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ.ജി. സേവ്യറും പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് നിവേദനം നല്‍കുക. ഗവര്‍ണര്‍ക്ക് പുറമെ യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ നേതാക്കള്‍ക്കും ചെമ്മീന്തൊഴിലാളികള് നിവേദനം നല്‍കും. സമുദ്രോത്പന്നമേഖലയിലെ നേട്ടമെല്ലാം മുതലാളിമാര്‍ക്കും രോഗം തൊഴിലാളികള്ക്കുമാണെന്ന് ഇരുനേതാക്കളും കുറ്റപ്പെടുത്തി. ഇതിന് മാറ്റംവരുന്നതുവരെ പ്രക്ഷോഭം നടത്തുമെന്നും അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: