ആലപ്പുഴ: സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ പരാജയപ്പെടുത്തി, അവരുടെ സാമൂഹിക- സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുതില് കുടുംബശ്രീകള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിഞ്ഞതായി ജി.സുധാകരന് എം.എല്‍എ പറഞ്ഞു. കുടുംബശ്രീയുടെ 17ാം ജില്ലാതല വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പുന്നപ്രയില്‍ സംഘടിപ്പിച്ച സംസ്ഥാനതല വൈസ് ചെയര്പേഴ്സന് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കാന്‍ കഴിയുന്നു. ഈ വായ്പ ക്രിയാത്മകമായി വിനിയോഗിക്കാന്‍ കഴിയണം.ശ്രീകള്‍ക്ക് കൂടുതല്‍ ജനകീയമായ ഇടപെടലുകള്‍ സാധ്യമാകുമെന്നും എംഎല്‍എ പറഞ്ഞു. ജില്ലാ കളക്ടര്‍ എന്‍.പത്മകുമാര്‍ ചടങ്ങില്‍ ആധ്യക്ഷ്യംവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: