സംസ്‌ക്കാരം ബാലഗോകുലങ്ങളിലൂടെ വീണ്ടെടുക്കാന്‍ കഴിയൂ: ശശികല ടീച്ചര്‍

Tuesday 25 August 2015 9:21 pm IST

ചെങ്ങന്നൂര്‍: അന്യമായിക്കൊണ്ടിരിക്കുന്ന ഭാരത സംസ്‌ക്കാരത്തിന്റെ ഭാവി വീണ്ടെടുക്കാന്‍ ബാലഗോകുലങ്ങളിലൂടെ മാത്രമേ കഴിയുകയുള്ളുവെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ പറഞ്ഞു. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് പുന്തല, ഏറം വിവേകാനന്ദ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ലോകത്തിന് സമാധാനം നല്‍കുവാനും, പ്രക്യതിയെ സംരക്ഷിക്കുവാനുമുള്ള മനസ് സൃഷ്ടിക്കാന്‍ ബാലഗോകുലങ്ങള്‍ക്ക് കഴിയുന്നുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കോളേജില്‍ ഓണാഘോഷത്തിനിടെ നടന്ന അപകടം ഭാരത സംസ്‌ക്കാരം മറന്ന് അസുരസംസ്‌ക്കാരം വളര്‍ന്നതുകൊണ്ടാണ്. ഇത്തരം സംഭവങ്ങള്‍ ഇനി ഉണ്ടാകാന്‍ പാടില്ല. ഈ സംസ്‌ക്കാരം മാറ്റി നല്ല സംസ്‌ക്കാരം സൃഷ്ടിക്കുവാന്‍ ബാലഗോകുലങ്ങള്‍ക്കുമാത്രമെ മുന്‍കൈ എടുക്കാന്‍ കഴിയുകയുള്ളുവെന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ ഭഗിനി പ്രമുഖ് സിനി ബിജു അദ്ധ്യക്ഷത വഹിച്ചു. മണ്ഡല്‍ ഭഗിനി പ്രമുഖ് രാരീ, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് ദേവദാസ്, സേവാ പ്രമുഖ് ജി.ബിജു, ബാലഗോകുലം ബാലസംഘടനാ കാര്യദര്‍ശി അനൂപ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.