ചെങ്ങന്നൂര്‍: താലൂക്കില്‍ പൊതുശ്മശാനം അടിയന്തരമായി നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ നിവേദനം നല്കി. ഇന്നലെ രാവിലെ 11 മണിയോടെ നഗരസഭാ കാര്യാലയത്തിലെത്തിയ പ്രവര്‍ത്തകര്‍ ചെയര്‍പേഴ്സണ്‍ ശോഭാ വര്‍ഗീസിന് നിവേദനം കൈമാറുകയായിരുന്നു.
അടിയന്തിരമായി ശ്മശാനം യാഥാര്‍ഥ്യമാക്കാത്ത പക്ഷം വാര്‍ഡ് തലങ്ങളിലും, മുന്‍സിപ്പല്‍ ആസ്ഥാനത്തും ശക്തമായ അനശ്ചിതകാല സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും, ശ്മശാനം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ട എല്ലാ സഹായങ്ങളും വാഗ്ദാനം നല്‍കുന്നതായും പ്രവര്‍ത്തകര്‍ അറിയിച്ചു.
കേരള സാംബവ മഹാസഭ സംസ്ഥാന അദ്ധ്യക്ഷന്‍ എം.ഇ. പരമേശ്വരന്, കേരള പുലയര്‍ മഹാസഭ താലൂക്ക് സെക്രട്ടറി ബി.അജഘോഷ്, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി അഡ്വ.അശോക് അമ്മാഞ്ചി, ആര്‍എസ്എസ് താലൂക്ക് സേവാ പ്രമുഖ് ജി.ബിജു, നഗര്‍ സദസ്യന്‍ പി.വി. വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: