ലക്ഷ്മണന് സുമിത്രയുടെ ഉപദേശം

Tuesday 25 August 2015 10:31 pm IST

ഇത്രയും പറഞ്ഞതുകേട്ട     അമ്മയെ നമസ്‌കരിച്ച് പുറപ്പെടാറായപ്പോള്‍ സുമിത്ര ഒരുപദേശം കൂടി നല്‍കുന്നു. ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ശ്ലോകങ്ങളുള്ള വാല്മീകി രാമായണത്തിലെ ഏറ്റവും വിശിഷ്ടമായ ശ്ലോകമായി കണക്കാക്കുന്നത് അയോദ്ധ്യാകാണ്ഡം നാല്‍പതാം സര്‍ഗ്ഗത്തിലെ ഈ ഒന്‍പതാം ശ്ലോകമാണ്. രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം അയോദ്ധ്യാമടവീം വിദ്ധി ഗച്ഛ താത യഥാസുഖം ഈ ശ്ലോകത്തിന് നിരവധി അര്‍ത്ഥങ്ങള്‍ പറയുന്നുണ്ട്. മകനേ! നീ രാമനെ ദശരഥനെപ്പോലെ കരുതണം. സീതയെ എന്നെപ്പോലെ കരുതണം. വനത്തെ അയോദ്ധ്യപ്പോലെയും കരുതുക. നീ സുഖമായി പോകൂ. ഇത് സാമാന്യമായ അര്‍ത്ഥം. മകനേ രാമനെ നീ നിന്റെ പിതാവാണെന്നും സീതയെ മാതാവാമെന്നും കരുതുക. കാടിനെ അയോദ്ധ്യയെന്നും കരുതണം. എന്നാല്‍ നിനക്ക് യാതൊരു ദുഃഖവുമുണ്ടാകുകയില്ല എന്നൊരര്‍ത്ഥം. രാമന്‍ ഗരുഡവാഹനനായ മഹാവിഷ്ണുവാണെന്നു ധരിക്കണം. സീത മഹാലക്ഷ്മിയാണെന്നും മനസ്സിലാക്കണം. കല്ലും മുള്ളും നിറഞ്ഞ അടവി സാക്ഷാല്‍ മഹാവിഷ്ണു വാഴുന്ന വൈകുണ്ഠമാണെന്നും കരുതി ജീവിക്കുക. നിനക്കു സുഖമായിരിക്കും. ജ്യേഷ്ഠനെ സേവിക്കാന്‍ പോകുന്ന മകന് ഇതില്‍കൂടുതല്‍ മഹത്തായ ഒരുപദേശം ഒരമ്മയ്ക്കും നല്‍കാനില്ല. ആ ഉദ്യാനത്തില്‍ മനസ്സിനും കണ്ണിനും ആനന്ദമരുളുന്ന വിധത്തില്‍ നിര്‍മ്മലജലം നിറഞ്ഞ കുളങ്ങള്‍, പക്വഫലങ്ങള്‍ തൂങ്ങിനില്‍ക്കുന്ന കല്പകവൃക്ഷത്തിനു തുല്യമായ വൃക്ഷങ്ങള്‍. അമൃതുപോലെയുള്ള തേനോടുകൂടിയ പാനീയങ്ങളും ഭക്ഷ്യവസ്തുക്കളും ധാരാളം വസ്ത്രരത്‌നാദികളാല്‍ പരിഭൂഷിതമായ താമസയോഗ്യമായ മന്ദിരങ്ങള്‍, മനുഷ്യരാരുമില്ലാത്ത ദേവഗൃഹതുല്യമായ ഒരു മന്ദിരത്തില്‍ മണികാഞ്ചന പീഠത്തില്‍ അഗ്നിജ്വാലക്ക് തുല്യമായ തേജസ്സോടുകൂടി ധ്യാനലീനയായിരിക്കുന്ന ഒരു വിശുദ്ധയേയും അവര്‍ കണ്ടു. യോഗിനിയെ കാണാനിടയായത് വലിയ സൗഭാഗ്യമായി അവര്‍ കരുതി. ഭയഭക്തിയോടും സന്തോഷപൂര്‍ണ്ണമായ മനസ്സോടുംകൂടി അവര്‍ ആ യോഗിനിയെ കൈകള്‍കൂപ്പി വണങ്ങി. തന്റെ മുന്നില്‍ കൈകള്‍ കൂപ്പി വണങ്ങിനില്‍ക്കുന്ന വാനരസമൂഹത്തെക്കണ്ട് സന്തോഷവതിയായ ആ യോഗിനി നിങ്ങളാരാണെന്നും എന്തിനു വന്നെന്നും എങ്ങനെയാണ് ഇവിടേക്കുള്ള വഴി മനസ്സിലാക്കിയതെന്നും ഇവിടെനിന്ന് ഇനി എങ്ങോട്ടാണ് പോകുന്നതെന്നും ചോദിച്ചു. അതിനുത്തരമായി യോഗിനിയെ വന്ദിച്ച് വിനീതനായി നിന്ന് ഉത്തരകോസലത്തിലെ രാജാവായ ദശരഥന് നാലു പുത്രന്മാരുണ്ടായിരുന്നെന്നും അതില്‍ രാമന്റെ വനവാസവും തുടങ്ങി സീതാപഹരണംവരെയുള്ള കാര്യങ്ങള്‍ സംക്ഷേപിച്ച് വിവരിച്ചു. അതിനുശേഷം സുഗ്രീസഖ്യവും ബാലിവധവും സുഗ്രീവരാജ്യാഭിഷേകവും അതിനു പ്രത്യുപകാരമായി സുഗ്രീവന്‍ തന്റെ അധീനതയിലുള്ള വാനരപ്പടയെ സീതയെ അന്വേഷിച്ചുകണ്ടെത്തുന്നതിന്നായി എല്ലായിടത്തും അയക്കുകയുണ്ടായെന്നും അതില്‍ ദക്ഷിണദിക്കിലേക്ക് അന്വേഷണത്തിനായി പുറപ്പെട്ടുവന്നവരാണ് തങ്ങളെന്നും ദാഹശമനത്തിനായി വെള്ളം കിട്ടാതെ അലഞ്ഞുനടക്കുന്നതിന്നിടയില്‍ ഇവിടെ കയറിയതാണെന്നും പറഞ്ഞു. ദൈവാനുഗ്രഹംകൊണ്ട് ഇവിടെ വന്നപ്പോള്‍ ഭവതിയെ കാണാന്‍ ഇടയായി. ഇത്രയും പറഞ്ഞശേഷം ഹനുമാന്‍ യോഗിനി ആരാണെന്നറിയാനുള്ള ആകാംക്ഷ പ്രകടിപ്പിച്ചു. ദേവി ആരാണെന്ന് ഞങ്ങളോട് ദയവായി പറഞ്ഞാലും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.