കളമശ്ശേരി: തൃക്കാക്കര മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവോണ മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് ചെറിയവിളക്ക് നടക്കും. രാവിലെ എട്ടിന് അഞ്ച് ആനകള്‍ അണിനിരക്കുന്ന ശ്രീബലിക്ക് തിരുമറയൂര്‍ രാജേഷിന്റെയും സംഘത്തിന്റെയും സ്പെഷ്യല്‍ മേളമുണ്ടാകും.
വൈകിട്ട് അഞ്ചിന് പാലാ കെ.ആര്. മണിയുടെ ശീതങ്കന്‍തുള്ളല്‍, ദശാവതാരചാര്‍ത്ത് ‘ശ്രീകൃഷ്ണന്’, 5.30 ന് അഞ്ച് ആനകളോടെയുള്ള കാഴ്ചശ്രീബലി, ഏറ്റുമാനൂര്‍ മഹേഷ് മാരാരുടെയും പാര്‍ട്ടിയുടെയും സ്പെഷ്യല്‍ മേളം എന്നിവയുണ്ടാകും.
ആറിന് കളമശ്ശേരി നഗരസഭ സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനംചെയ്യും. കളമശ്ശേരി നഗരസഭാ ചെയര്മാന് ജമാല്‍ മണക്കാടന് അധ്യക്ഷനാകും. ഡോ. എം. ലീലാവതി ഒാണാഘോഷ പ്രഭാഷണം നടത്തും. നഗരസഭാ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
6.30 ന് വിശേഷാല്‍ ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, ഏഴിന് കല്ലൂര്‍ രാമന്‍കുട്ടി മാരാരുടെയും പോരൂര്‍ ഉണ്ണികൃഷ്ണമാരാരുടെയും സംഘത്തിന്റെയും സ്പെഷ്യല്‍ തായമ്പക, ഒമ്പതിന് വിളക്കിനെഴുന്നള്ളിപ്പ്, ഒറ്റപ്പാലം ഹരിയും 30 കലാകാരന്മാരും പങ്കെടുക്കുന്ന സ്പെഷ്യല്‍ മേളം, 9.30 ന് സിനിമാതാരം നവ്യാനായരുടെ വാദ്യ ജുഗല്‍ബന്ദിക്കൊപ്പം ഭരതനാട്യം ‘ശിവോഹം’ എന്നിവയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: