മത്സ്യമേഖലയുടെ വികസനം ലക്ഷ്യമിട്ട് അബാദ് സ്‌കൂള്‍ ഓഫ് ഫിഷ്

Tuesday 25 August 2015 11:23 pm IST

കൊച്ചി: മത്സ്യമേഖലയുടെ വികസനം ലക്ഷ്യമിട്ട് അബാദ് സ്‌കൂള്‍ ഓഫ് ഫിഷ് ആരംഭിക്കുമെന്ന് അബാദ് ഗ്രൂപ്പ് കമ്പനി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബില്ലിംഗ്‌സ് ഗേറ്റസിന്റെ ഫിഷ് മോംഗേഴ്‌സ് കമ്പനിയുടെ സഹകരണത്തോടെയാണ് കോഴ്‌സ് നടത്തുക. മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരിന്ത്യന്‍ കമ്പനി ആദ്യമായാണ് കോഴ്‌സ് ആരംഭിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ആധുനിക മത്സ്യബന്ധന ഉപാധികള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം  ഉപയോഗരീതികളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അബാദ് ഫിഷറീസ് ഡയറക്ടര്‍ ഫറോസ് ജാവേദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിട്ടമ്മമാര്‍, പാചക വിദഗ്ദ്ധര്‍ വിദ്യാര്‍ത്ഥികള്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ എന്നിവര്‍ക്ക് ഇതിന്റെ  പ്രയോജനം ലഭിക്കും. ഓണ്‍ലൈന്‍ മത്സ്യബന്ധനം നടത്തുന്ന വൈല്‍ഡ് ഫിഷ് ഷോപ്പ്  ഫ്രോസണ്‍ സീഫുഡ് സ്റ്റോറായ സീസ് പാര്‍ക്കിള്‍ എന്നിവയും അബാദ് ഫിഷറീസ് അടുത്തയിടെ ആരംഭിച്ചു. ഫിഷ് മോംഗേഴ്‌സ് കമ്പനിയുടെ ചീഫ് ഇന്‍സ്‌പെക്ടര്‍ സി.പി. ലെഫ്റ്റ് വിച്, പീറ്റര്‍വുഡ്വാര്‍ഡ്, ആബാദ് ഫിഷറീസ് ഡയറക്ടര്‍ ഫറോസ് ജാവേദ്, അഡൈസര്‍ കെ.എ. ഫെലിക്‌സ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.