കൊല്ലം: സിറ്റി പോലീസ് അതിര്‍ത്തിയില്‍ ട്രാഫിക് നിയമലംഘകര്‍ക്കെതിരെ സുപ്രീംകോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷണര്‍ പി.പ്രകാശ് അറിയിച്ചു.
കഴിഞ്ഞ രണ്ട് കൊല്ലത്തെ റോഡപകടങ്ങളും, അപകട മരണങ്ങളും വിശകലനം ചെയ്തതില്‍ 2014-ല്‍ റിപ്പോര്‍ട്ട് ചെയ്ത 1703 അപകടങ്ങളില്‍ 915 അപകടങ്ങളും ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുമ്പോഴാണ്. ഇതില്‍ തന്നെ 60 ശമാനവും ഹെല്‍മെറ്റ് ധരിക്കാതെ തലയ്ക്കുണ്ടായ പരിക്കുകള്‍ മൂലം മരണപ്പെട്ടതാണ്. ജൂലൈ വരെ സിറ്റിയിലുണ്ടായ 342 വാഹന അപകട കേസുകളില്‍ 508 കേസുകളും ടൂവീലര്‍ അനുബന്ധമാണ്. റോഡപകടങ്ങളില്‍ 63 പേര് മരണപ്പെട്ടിട്ടുണ്ട്. ഇതില്‍ 39 പേരും ഹെല്‍മെറ്റ് ധരിക്കാതെയോ, ശരിയായ വിധത്തില്‍ ധരിക്കാത്തതുമൂലമോ ഉണ്ടായ പരിക്കുകള്‍ കാരണമാണ് മരിച്ചത്. ഈ സാഹചര്യങ്ങളെല്ലാം കണകകിലെടുത്താന് വാഹനപരിശോധന കര്‍ശനമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: