കൊട്ടാരക്കര: കോഴിഷെഡില്‍ സൂക്ഷിച്ചിരുന്ന 190 ലിറ്റര്‍ കോട കൊട്ടാരക്ക എക്സൈസ് റേഞ്ച് ഓഫീസര്‍ ഷാജിയുടെ നേതൃത്വത്തില്‍ പിടികൂടി.വെട്ടിക്കവല കണ്ണംകോട് ബിജുമന്ദിരത്തില്‍ റെജി(41)യുടെ കുറ്റിക്കോണം ജംഗ്ഷന് സമീപമുള്ള കോഴി ഷെഡില്‍ നിന്നാണ് ഇത് പിടികൂടിയത്. ഇയാളെ കോടതി റിമാന്റ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ കെ.എം.ബഞ്ചമിന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സിദ്ധാര്‍ത്ഥ്,അനില്‍കുമാര്‍,സുജിത്ത്കുമാര്‍, സതീഷ്ചന്ദ്രന് എന്നിവര്‍ റെയിഡിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: