മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തണം

Wednesday 26 August 2015 11:15 am IST

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിലവിലുള്ള ജീവനക്കാരുടെ ഒഴിവുകള്‍ നികത്തണമെന്ന് കേരള എന്‍ജിഒ സംഘ് 37-ാമത് ജില്ലാസമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാറിനോടാവശ്യപ്പെട്ടു. ആതുരസേവന മേഖലയില്‍ മലബാറിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആശ്രയകേന്ദ്രമായ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ 1964ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള ജീവനക്കാര്‍മാത്രമാണ് ഇന്നുള്ളത്. രോഗികളും,കോഴ്‌സുകളും പതിന്മടങ്ങ് വര്‍ദ്ധിച്ചിട്ടും തസ്തിക വര്‍ദ്ധിപ്പിച്ചിട്ടില്ല. നിലവിലുള്ള ജീവനക്കാരുടെ ഒഴിവുകള്‍ എത്രയും പെട്ടെന്ന് നികത്തുകയും സ്റ്റാഫ് പാറ്റേണ്‍ പുതുക്കി ജീവനക്കാരെ നിയമിച്ചും, ജീവനക്കാര്‍ ഇന്ന് അനുഭവിക്കുന്ന ബുദ്ധിമുട്ട് ലഘൂകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുക,മലബാര്‍ ദേവസ്വം ബോര്‍ഡില്‍ തുടരുന്ന എച്ച്ആര്‍ ആന്റ് സി ജീവനക്കാരെ ശമ്പള പരിഷ്‌ക്കരണ ആനുകൂല്യത്തിന്റെ പരിധിയില്‍പെടുത്തുക, ഇഎസ്‌ഐ കോര്‍പ്പറേഷനില്‍ ആവശ്യത്തിന് പുതിയ തസ്തിക സൃഷ്ടിക്കുക, വെള്ളിമാട്കുന്ന് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നീ പ്രമേയങ്ങളും ജില്ലാ സമ്മേളനം അംഗീകരിച്ചു. സമാപനസമ്മേളനം എന്‍ജിഒ സംഘ് മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. വി.പി. വേണു ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ടി.ദേവാനന്ദന്‍(പ്രസിഡന്റ്), കെ.ദിലീഷ്, സി.രഘുനാഥന്‍, കെ. ശശി(വൈസ്പ്രസിഡന്റുമാര്‍), യു. സതീഷ്‌കുമാര്‍ (സെക്രട്ടറി), പി.കെ. ഷാജി, പി.ശശികുമാര്‍, കെ.സുരേഷ്(ജോ.സെക്രട്ടരി), പി.കെ. അനുജിത്ത്(ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.