തൂത ഭഗവതിക്ഷേത്രത്തില്‍ പുതിയ കല്യാണമണ്ഡപം

Wednesday 26 August 2015 11:47 am IST

പാലക്കാട്: ചെര്‍പ്പുളശ്ശേരി തൂത ഭഗവതിക്ഷേത്രത്തില്‍ 75 ലക്ഷം രൂപയുടെ കല്യാണമണ്ഡപം നിര്‍മിക്കുന്നതിന് കമ്മിറ്റി രൂപവത്കരിക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ കെ. രവികുമാരന്‍ അനുമതിനല്‍കി. ക്ഷേത്രത്തില്‍നടന്ന യോഗത്തില്‍ അഷ്ടമംഗല്യ പ്രശ്‌ന പരിഹാര ക്രിയകളുടെ ഭാഗമായി മുപ്പെട്ട് ഞായറാഴ്ച നടത്തുന്ന തന്ത്രിപൂജയ്ക്കുള്ള തുക മാതൃസമിതി ചെയര്‍പേഴ്‌സണ്‍ സരസ്വതി രാധാകൃഷ്ണനില്‍നിന്ന് കമ്മീഷണര്‍ സ്വീകരിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ടി. ഹരിശങ്കരന്‍ അധ്യക്ഷനായി. തന്ത്രി രാമന്‍ ഭട്ടതിരിപ്പാട്, ദേവസ്വം ബോര്‍ഡ് ഏരിയാ കമ്മിറ്റി അംഗം വി.കെ.പി. വിജയനുണ്ണി, എക്‌സിക്യുട്ടീവ് ഓഫീസര്‍ സുരേന്ദ്രന്‍, മേല്‍ശാന്തി ശ്രീധരന്‍നായര്‍, എം. മനോജ്, കെ. ഗോപാലന്‍, സി.എം. കൃഷ്ണപ്രഭ, നളിനി ആനന്ദ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.